Hero Image

പനീര് ഡയറ്റില് ഉള്പ്പെടുത്തു; പ്രമേഹം മുതല് വണ്ണം കുറയ്ക്കാന് വരെ സഹായിക്കും

പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്ന തുടങ്ങി ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ ഉണ്ട്. അറിയാം പനീറിന്റെ ആരോഗ്യ ഗുണങ്ങള്‍…

ഒന്ന്

പ്രോട്ടിനുകളാൽ സമ്പന്നമായ ഭക്ഷണമാണ് പനീർ. അമിനോ ആസിഡും ഉൾപ്പെടുന്ന ഇവ സസ്യഭുക്കുകൾക്ക് കഴിക്കാന്‍ അനുയോജ്യമായ ഭക്ഷണമാണ്.

രണ്ട്

കാര്‍ബോഹൈട്രേറ്റ് കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം ഉള്ളതുമായ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗുണം ചെയ്യും. വിശപ്പ് കുറയ്ക്കാന്‍ ഇവ സഹായിക്കും. എന്നാല്‍ മിതമായ അളവില്‍ മാത്രം പനീര്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

മൂന്ന്

പ്രോട്ടീന്‍ ധാരാളം അടങ്ങിയ പനീര്‍ കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും ഉപകാരപ്പെടും.

നാല്

പനീറിന്റെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം ഉൾപ്പെടുന്നതുമായ ഇവ അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മിതമായ അളവില്‍ കഴിക്കാൻ സാധിക്കും.

അഞ്ച്

കാത്സ്യം, ഫോസ്ഫറസ്, വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ട അനവധി ഘടകങ്ങളും പനീറിൽ അടങ്ങിയിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ ഉപകരിക്കും. കൂടാതെ ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാൻ പനീർ സഹായകമാണ്.

READ ON APP